ഇഷാന് മിര്‍സ മാലിക്… ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സെന്സേഷന് ഈ കുട്ടി താരമാണ്. താരപ്പൊലിമയുടെ ഇരട്ടി മാറ്റാണ് ഈ കുഞ്ഞി സുന്ദരന്‍. അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞി ഇഷാന്റെ ചിത്രത്തിന് ആരാധകരേറുകയാണ്.
ഇന്ന് വൈകിട്ടാണ് ടെന്നീസ് താരം സാനിയ തന്റെ കുഞ്ഞി സുന്ദരന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏറ്റവും സുന്ദരമായ ചിത്രം… നീ എന്നും എന്റെ പ്രയപ്പെട്ടവന്‍… എന്ന ടാഗോടെയാണ് സാനിയ ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ 12,000 ത്തിലേറെ പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
ഇത് ആദ്യമായല്ല സ്പോട്സ് താരങ്ങളുടെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ പുത്രി സിവ നെറ്റിസന്‍സിന് പ്രിയപ്പെട്ടവളാണ്. ഇതിന് പിന്നാലെയാണ് ഇഷാന്റെ വരവ്.
കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് ഇഷാന് ജനിച്ചത്. അപ്പോള്‍ മുതല്‍ ഇഷാന് നെറ്റിസന്‍സിന് സുപരിചിതനും പ്രിയപ്പെട്ടവനുമാണ്.
My boy ❤️ Thank you @avigowariker for capturing the most beautiful picture .. now you have become my forever and ever fav 😘😉 #PostPackupshot pic.twitter.com/YVDW3fsPXX
— Sania Mirza (@MirzaSania) May 6, 2019
ഇഷാന്റെ ജനനത്തോടെ ടെന്നീസില്‍ നിന്നും വിട്ടു നില്ക്കുന്ന 32 കാരിയായ സാനിയ 2020 ടോക്യോ ഒളിംപിക്സില്‍ കളിക്കളത്തിലെത്തുമെന്നാണ് കരുതുന്നത്. കുടുബവും കുഞ്ഞിന്റെ ജനനവും ്സ്വപ്നങ്ങളുടെ അവസാനമല്ലെന്നുള്ളതിന് താന്‍ ഒരു തെളിവായിരിക്കുമെന്ന് സാനിയ പറഞ്ഞു.
സെറീന വില്യംസിനെപ്പോലുള്ള ലോക താരങ്ങള്‍ അമ്മയായതില്‍ പിന്നെ തന്റെ സ്വപ്നങ്ങളെ പിന്തുടര്ന്നവരാണ്. സെറീന തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.
ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ റാണിയാണ് സാനിയ മിര്‍സ. വനിതകളില്‍ ഉയര്‍ന്ന റാങ്കിംഗിലെത്തിയ ഇന്ത്യന്‍ താരമാണ് ഈ ഹൈദരാബാദുകാരി. പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷെയ്ബ് മാലിക്കിന്റെ ജീവിതസഖിയായ സാനിയ വിവാഹ ശേഷവും കോര്‍ട്ടില്‍ മാറ്റുരച്ചിരുന്നു.















