ഏറ്റവും സുന്ദരമായ ചിത്രം; കുഞ്ഞി ഇഷാന്റെ ചിത്രം പങ്കുവെച്ച് സാനിയ മിര്‍സ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏറ്റവും സുന്ദരമായ ചിത്രം; കുഞ്ഞി ഇഷാന്റെ ചിത്രം പങ്കുവെച്ച് സാനിയ മിര്‍സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2019, 09:50 pm IST
FacebookTwitterWhatsAppTelegram

ഇഷാന്‍ മിര്‍സ മാലിക്… ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സെന്‍സേഷന്‍ ഈ കുട്ടി താരമാണ്. താരപ്പൊലിമയുടെ ഇരട്ടി മാറ്റാണ് ഈ കുഞ്ഞി സുന്ദരന്. അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞി ഇഷാന്റെ ചിത്രത്തിന് ആരാധകരേറുകയാണ്.

ഇന്ന് വൈകിട്ടാണ് ടെന്നീസ് താരം സാനിയ തന്റെ കുഞ്ഞി സുന്ദരന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏറ്റവും സുന്ദരമായ ചിത്രം… നീ എന്നും എന്റെ പ്രയപ്പെട്ടവന്‍… എന്ന ടാഗോടെയാണ് സാനിയ ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ 12,000 ത്തിലേറെ പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ഇത് ആദ്യമായല്ല സ്‌പോട്‌സ് താരങ്ങളുടെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ പുത്രി സിവ നെറ്റിസന്‍സിന് പ്രിയപ്പെട്ടവളാണ്. ഇതിന് പിന്നാലെയാണ് ഇഷാന്റെ വരവ്.

കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് ഇഷാന്‍ ജനിച്ചത്. അപ്പോള്‍ മുതല്‍ ഇഷാന്‍ നെറ്റിസന്‍സിന് സുപരിചിതനും പ്രിയപ്പെട്ടവനുമാണ്.

My boy ❤️ Thank you @avigowariker for capturing the most beautiful picture .. now you have become my forever and ever fav 😘😉 #PostPackupshot pic.twitter.com/YVDW3fsPXX

— Sania Mirza (@MirzaSania) May 6, 2019

ഇഷാന്റെ ജനനത്തോടെ ടെന്നീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന 32 കാരിയായ സാനിയ 2020 ടോക്യോ ഒളിംപിക്‌സില്‍ കളിക്കളത്തിലെത്തുമെന്നാണ് കരുതുന്നത്. കുടുബവും കുഞ്ഞിന്റെ ജനനവും ്സ്വപ്‌നങ്ങളുടെ അവസാനമല്ലെന്നുള്ളതിന് താന്‍ ഒരു തെളിവായിരിക്കുമെന്ന് സാനിയ പറഞ്ഞു.

സെറീന വില്യംസിനെപ്പോലുള്ള ലോക താരങ്ങള്‍ അമ്മയായതില്‍ പിന്നെ തന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നവരാണ്. സെറീന തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.

ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ റാണിയാണ് സാനിയ മിര്‍സ. വനിതകളില്‍ ഉയര്‍ന്ന റാങ്കിംഗിലെത്തിയ ഇന്ത്യന്‍ താരമാണ് ഈ ഹൈദരാബാദുകാരി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷെയ്ബ് മാലിക്കിന്റെ ജീവിതസഖിയായ സാനിയ വിവാഹ ശേഷവും കോര്‍ട്ടില്‍ മാറ്റുരച്ചിരുന്നു.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies