ആൻഫീൽഡിൽ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ – ലിവർപൂൾ രണ്ടാം പാദ സെമി ഇന്ന്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. നൗകാംപിലെ ആദ്യപാദത്തിൽ മൂന്ന് ഗോളിന് ലിവർപൂളിനെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് കറ്റാലൻ കരുത്തന്മാർ ഇറങ്ങുന്നത്.
ആദ്യ പാദത്തിലെ മെസിയുടെ മിന്നും പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം മത്സരം സ്വന്തം തട്ടകത്തിലെങ്കിലും അത്ര ആശ്വാസകരമല്ല ലിവർപൂളിന്. ഫൈനലിലെത്താൻ നാല് ഗോൾ മാർജിനിൽ ബാഴ്സയെ മറികടക്കണം. പരുക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലയും, ഫിർമിനോയും ഉണ്ടാകില്ലെന്നതും ചെമ്പടയ്ക്ക് തിരിച്ചടിയാണ്.















