ഭുവനേശ്വര്‍: മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ 37 പേര് മരിച്ചതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. ഏകദേശം 1.48 കോടി ആളുകളെയാണ് ഫോനി ബാധിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെയ് 3-ന് പുരിയില്‍ വീശിയ ചുഴലിക്കാറ്റില്‍ 6 ലക്ഷം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിലാണ് ഫോനി നാശം വിതച്ചത്. പുരി ജില്ലയില്‍ മാത്രം 21-ഓളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.നേരത്തെ ധനസഹായമായി പ്രഖ്യാപിച്ച 341 കോടി രൂപക്ക് പുറമേ പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദര്‍ശനത്തിന് ശേഷം 1000 കോടി രൂപ കൂടി അധിക ധനസഹായമായി കേന്ദ്ര സര്‍ക്കാര്‍ ഒഡീഷക്കായി പ്രഖ്യാപിച്ചിരുന്നു.
ഫോനിയില്‍ തകര്‍ന്ന പുരിയിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായെങ്കിലും മൊബൈല്‍ സര്‍വീസുകളും ടവറുകളും പുനസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എടിഎം സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.