ചെന്നൈ: ഐപിഎൽ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യൻസ് ഫൈനലിൽ. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് കീഴടക്കിയാണ് മുംബൈ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. മൂന്ന് തവണ ചാംപ്യന്മാരായ മുംബൈ അഞ്ചാം തവണയാണ് ഫൈനലിൽ കടക്കുന്നത്. 132 റൺസ് വിജയലക്ഷ്യം 9 പന്ത് ശേഷിക്കെ മുംബൈ മറികടന്നു.
ബാറ്റിംഗ് ദുഷ്കരമായ ചെപ്പോക്കില്‍ പുറത്താകാതെ 54 പന്തിൽ 71 റൺസ് എടുത്ത സൂര്യ കുമാർ യാദവാണ് മുംബൈയുടെ വിജയശിൽപി. 28 റൺസ് എടുത്ത ഇഷൻ കിഷനും 13 റൺസ് എടുത്ത ഹർദ്ദിക് പാണ്ഡ്യയും സൂര്യകുമാറിന് മികച്ച പിന്തുണ നൽകി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിലാണ് 131 റൺസ് എടുത്തത്. അന്പാട്ടി റായിഡു 37 പന്തിൽ പുറത്താകാതെ 42 ഉം എം എസ് ധോണി 29 പന്തിൽ 37 റൺസും എടുത്തു.