മുംബൈ: മുംബൈയില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് കര്‍ണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്.
പറന്നുയരുന്നതിനിടെ എ എന്‍ 32 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളേറ്റിട്ടില്ല. വിമാനം തെന്നി മാറിയതിനെ തുടര്‍ന്ന് ഇരുപത് മിനിട്ടോളം ഇവിടുത്തെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.