ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പോരാട്ടം. രണ്ടാംപാദ സെമിയിൽ അയാക്സിനെ 3-2 ന് തോൽപ്പിച്ച ടോട്ടനം എവേ ഗോളിന്റെ പിൻബലത്തിലാണ് ഫൈനലിലെത്തിയത്. ഇത് ആദ്യമായാണ് ടോട്ടനം ചാമ്പ്യസ് ലീഗ് ഫൈനലിലെത്തുന്നത്.
ആദ്യ പാദ സെമിയിൽ ഒരു ഗോളിന് തോറ്റ ടോട്ടനം രണ്ടാംപാദ മത്സരത്തിലെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്. ബ്രസീലിയൻ സ്ട്രൈക്കർ ലൂക്കാസ് മോറയുടെ ഹാട്രികാണ് ടോട്ടനത്തിന് അത്ഭുത വിജയം സമ്മാനിച്ചത്.
കരുത്തരായ ബാഴ്സയെ തകർത്ത ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ.