Sports

ചെന്നൈയോ ഡൽഹിയോ ; രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം

വിശാഖപട്ടണം: ഐപിഎൽ ഫൈനലിൽ മുംബൈയുടെ എതിരാളിയെ ഇന്ന് അറിയാം. രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്‍സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകിട്ട് 7.30 ന് വിശാഖപട്ടണത്താണ് മത്സരം.

എലിമിനേറ്ററിൽ ഹൈദരാബാദിനെ കീഴടക്കിയാണ് ഡൽഹി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ മുംബൈയോട് ചെന്നൈ തോറ്റിരുന്നു. സീസണിലെ രണ്ട് മത്സരങ്ങളിലും ഡൽഹിയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാകും ചെന്നൈ ഇറങ്ങുക. നായകൻ എം എസ് ധോണിയുടെ മികച്ച ഫോമും സ്‍പിൻ ബൗളിംഗുമാണ് ചെന്നൈയുടെ കരുത്ത്.

അതേസമയം ഋഷഭ് പന്തിന്‍റെ മിന്നും ഫോമിലൂടെ ഐപിഎല്ലിൽ കന്നി ഫൈനലിലെത്താനാകുമെന്നാണ് ഡൽഹിയുടെ പ്രതീക്ഷ.

94 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close