ചാമ്പ്യൻസ് ലീഗിന് പിന്നാലെ യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ടീമുകളുടെ ഫൈനൽ. ആഴ്സണലും ചെൽസിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. രണ്ടാംപാദ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാങ്ക് ഫർട്ടിനെ വീഴ്ത്തിയാണ് ചെൽസിയുടെ ഫൈനൽ പ്രവേശനം.
ഷൂട്ടൗട്ടിൽ രണ്ട് സേവുകൾ തടഞ്ഞ ഗോളി കെപ അരിസബലാഗയുടെ മികവാണ് ചെൽസിക്ക് തുണയായത്. വലൻസിയെ തകർത്താണ് ആഴ്സനലിന്റെ മുന്നേറ്റം. സെമിയിൽ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ആഴ്സനൽ വലൻസിയെ തകർത്തത്.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പോരാട്ടമാണ് നടക്കുക. ലിവർപൂളും ടോട്ടനവും ഫൈനലിലും ഏറ്റുമുട്ടും.
രണ്ടാംപാദ സെമിയിൽ അയാക്സിനെ 3-2 ന് തോൽപ്പിച്ച ടോട്ടനം എവേ ഗോളിന്റെ പിൻബലത്തിലാണ് ഫൈനലിലെത്തിയത്. ഇത് ആദ്യമായാണ് ടോട്ടനം ചാമ്പ്യസ് ലീഗ് ഫൈനലിലെത്തുന്നത്.
കരുത്തരായ ബാഴ്സയെ തകർത്താണ് ലിവർപൂൾ ഫൈനലിൽ പ്രവേശിച്ചത്.