കശ്മീര്‍: ജമ്മു കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ കൊടും ഭീകരനായ സക്കീര്‍ മൂസയുടെ അനുയായിയെ സുരക്ഷ സേന വധിച്ചു. ഇഷ്ഫക്ക് അഹമ്മദ് സോഫി എന്ന അബ്ദുള്ള ഭായിയാണ് കൊല്ലപ്പെട്ടത്. ഐഎസിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീര്‍ എന്ന സംഘടനയുടെ കമാന്‍ഡറാണ് ഇഷ്ഫക്ക് അഹ്മദ് സോഫി. സക്കീര്‍ മൂസയാണ് ഈ സംഘടനയുടെ നേതാവ്.
കശ്മീര്‍ താഴ്വരയില് ഈ സംഘടനയുമായി ബന്ധപ്പെട്ട് ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്ന ഒരേ ഒരു ഭീകരനാണ് ഇയാള്‍. 2015ല്‍ ഭീകര സംഘടനയായ ഹര്‍കത് ഉള് മുജാഹിദ്ദീനില്‍ ചേര്‍ന്ന ഇയാള്‍ പിന്നീട് 2016ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീരില്‍ ചേരുകയായിരുന്നു.