ധോണിയും, കോഹ്ലിയും അണിനിരക്കുന്ന ഇന്ത്യൻ ടീം യുവത്വവും പരിചയസമ്പത്തും ഒരു പോലെ ഒത്തുചേർന്ന ടീമാണെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ഇന്ത്യൻ ടീം ഉറപ്പായും ആദ്യ നാലിൽ ഇടം പിടിക്കുമെന്നും കപിൽദേവ് പറയുന്നു. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന ടീമിന്റെ നായകൻ കൂടിയായിരുന്നു കപിൽ ദേവ്.
ഹർദ്ദിക് പാണ്ഡ്യ മികച്ച ഒരു ഓൾ റൗണ്ടറാണ്. അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്ന കഴിവുള്ള താരമാണ്. അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്താതിരുന്നാൽ നന്നായി കളിക്കും. ഒരു താരത്തെ മറ്റൊരു താരവുമായി താരതമ്യപ്പെടുത്തേണ്ടില്ലെന്നും കപിൽ ദേവ് പറയുന്നു.
ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളും സെമിയിൽ പ്രവേശിക്കും. നാലാം സെമിസ്ഥാനത്തിന് വേണ്ടി ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾതമ്മിൽ കടുത്തപോരാട്ടം തന്നെയാണ് നടക്കുന്നതെന്നും കപിൽ ദേവ് പറഞ്ഞു. ഐസിസി ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്താലാണ് കപിൽ ദേവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.