ജയ്പൂർ: ഐപിഎല്ലിനോടനുബന്ധിച്ച് ബിസിസിഐ നടത്തുന്ന വനിത ട്വന്റി 20 ചലഞ്ചിന്റെ കലാശപ്പോരാട്ടം ഇന്ന്. ഫൈനലി. മിഥാലി രാജിന്റെ വെലോസിറ്റിയും ഹർമൻപ്രീത് കൗറിന്റെ സൂപ്പർ നോവാസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പർ നോവാസിനും, വെലോസിറ്റിക്കും പുറമേ സ്മൃതി മന്ഥാനയുടെ നയിച്ച ട്രെയിൽബ്ലേസേഴ്സ് ടീമും ടൂർണമെന്റിനുണ്ടായിരുന്നു. മൂന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടിയതിന് ശേഷം പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ രണ്ട് ടീമുകളാണ് ഫൈനലിൽ പ്രവേശിച്ചത്. മൂന്ന് ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചതോടെ മികച്ച നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഹർമൻപ്രീതിന്റെയും മിഥാലിയുടെയും ടീമുകൾ ഫൈനലിൽ എത്തിയത്.