തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് കൂടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്. വി.എച്ച്.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യവും നിര്‍ദേശങ്ങള്‍ നല്കാന് സ്കൂള്‍ തലത്തില്‍ ഹെല്‍പ്പ് ഡെസ്ക്കുകളുമുണ്ടാകും. അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും ആവശ്യമായ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിശോധനയ്ക്ക് ഇന്ന വൈകുന്നേരം 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും നല്കിയ സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ച് തിരുത്തിനല്കാം. അലോട്ട്മെന്റുകള്‍ രണ്ടെണ്ണമാണ് ഉണ്ടാകുക. അതില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നല്‍കും. തുടര്‍ന്ന്, സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ തുടങ്ങും. ജൂലായ് ഏഴിന് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.