ക്രിക്കറ്റ് ലോകകപ്പ് 2019; കമന്റേറ്റർമാരുടെ പട്ടിക പുറത്ത് വിട്ട് ഐ സി സി; സൗരവ് ഗാംഗുലി പട്ടികയിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റ് ലോകകപ്പ് 2019; കമന്റേറ്റർമാരുടെ പട്ടിക പുറത്ത് വിട്ട് ഐ സി സി; സൗരവ് ഗാംഗുലി പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2019, 05:59 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കമന്റേറ്റർമാരുടെ പട്ടിക അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തു വിട്ടു. പട്ടികയിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ഉൾപ്പെടുന്നു. ഗാംഗുലിക്ക് പുറമെ രണ്ട് ഇന്ത്യക്കാർ കൂടി പട്ടികയിലുണ്ട്. മുൻ ഇന്ത്യൻ ബാറ്റ്സ്മാനും നിലവിൽ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ, ക്രിക്കറ്റ് നിരൂപകനായ ഹർഷ ഭോഗ്ലെ തുടങ്ങിയവരാണ് ഇവർ.

ഇന്ത്യൻ പ്രീമിയർ ലീഗ് 2019ൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലിയുടെയും  മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗിന്റെയും നേതൃത്വത്തിൽ മികച്ച പ്രകടനമായിരുന്നു ഇത്തവണ ഐ പി എല്ലിൽ ഡൽഹി കാഴ്ചവെച്ചത്. യുവതാരം ശ്രേയസ് അയ്യർ നയിച്ച ടീം പ്ലേ ഓഫിൽ വരെ എത്തിയിരുന്നു.

കുമാർ സംഗക്കരയാണ് ഐ സി സി കമന്റേറ്റർമാരുടെ പട്ടികയിലെ ഒരേയൊരു ശ്രീലങ്കക്കാരൻ. വാസിം അക്രവും റമീസ് രാജയുമാണ് ഐസിസി ലോകകപ്പ് പാനലിലെ പാകിസ്ഥാൻ അംഗങ്ങൾ. ബംഗ്ലാദേശിൽ നിന്ന് അത്തർ അലി ഖാനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗ്രേയം സ്മിത്ത്, ബ്രെണ്ടൻ മക്കല്ലം, ഷോൺ പൊള്ളോക്ക് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ.

ഐസിസി കമന്റേറ്ററായി അരങ്ങേറ്റം കുറിക്കുന്ന മുൻ ആസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്കാണ് പട്ടികയിലെ മറ്റൊരു ആകർഷണം. ഇസ ഗുഹ, മെലാനി ജോൺസ്, ആലിസൺ മിച്ചൽ തുടങ്ങിയവരാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗിക കമന്റേറ്റർമാരുടെ പട്ടികയിലെ വനിതാ സാന്നിദ്ധ്യം.

ഐസിസി കമന്റേറ്റർമാരുടെ ഔദ്യോഗിക പട്ടിക: നാസർ ഹുസൈൻ, മൈക്കൽ ക്ലാർക്ക്, ഇയാൻ ബിഷപ്പ്, സൗരവ് ഗാംഗുലി, മെലാനി ജോൺസ്, കുമാർ സംഗക്കാര, മൈക്കൽ ആതേർട്ടൺ, ആലിസൺ മിച്ചൽ, ബ്രെണ്ടൻ മക്കല്ലം, ഗ്രേയം സ്മിത്ത്, വാസിം അക്രം, ഷോൺ പൊള്ളോക്ക്, മൈക്കൽ സ്ലേറ്റർ, മാർക്ക് നിക്കോളാസ്, മൈക്കൽ ഹോൾഡിംഗ്, ഇസ ഗുഹ, പോമി എംബാംഗ്വ, സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്ലെ, സൈമൺ ഡൂൾ, ഇയാൻ സ്മിത്ത്, റമീസ് രാജ, അത്തർ അലി ഖാൻ, ഇയാൻ വാർഡ്.

ആകെ ഇരുപത്തിനാല് പേരാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് വേണ്ടി ഇത്തവണ ദൃക്സാക്ഷി വിവരണം നടത്തുക.

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മെയ് 30 ന് ആണ് ആരംഭിക്കുക. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂൺ 5ന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

Share257
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies