അട്ടിമറികൾക്ക് കോപ്പുകൂട്ടി അഫ്ഗാൻ എത്തുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അട്ടിമറികൾക്ക് കോപ്പുകൂട്ടി അഫ്ഗാൻ എത്തുന്നു

പ്രശാന്ത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2019, 11:14 am IST
Facebook
Twitter
WhatsAppTelegram

അട്ടിമറികൾക്ക് കോപ്പുകൂട്ടി അഫ്ഗാനിസ്ഥാൻ എത്തുന്നു. ഇത്തവണ ലോകകപ്പിലെ കുഞ്ഞന്മാരല്ല, ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് പദവിയും സ്വന്തമാക്കിയാണ് രണ്ടാം ലോകകപ്പിന് അഫ്ഗാൻ എത്തുന്നത്. ലോകത്തെ ഏത് മികച്ച ബാറ്റിംഗ് നിരയേയും വെല്ലുവിളിക്കാൻ പോന്ന തികവുറ്റ മൂന്ന സ്പിന്നർമാരാണ് ടീമിന്റെ കരുത്ത്. ഐപിഎല്ലിലടക്കം വിക്കറ്റ് വേട്ടയുമായി മുന്നേറുന്ന ലെഗ് സ്പിന്നർ റാഷിദ് ഖാനും ഓഫ് സ്പിന്നർമാരായ മുഹമ്മദ് നബിയും മുജീബ് റഹ്മാനുമാകും ടീമിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുക.

അഫ്താബ് ആലവും നായകൻ ഗുൽബാദിൻ നയിബുമാണ് പേസ് ആക്രമണത്തിന്റെ മുന്നണി പോരാളികൾ. മുഹമ്മദ് ഷെഹ്സാദ് നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഷഹ്മത്തുള്ള ഷാഹിദിയും റഹ്മത് ഷായും സമിയുള്ള ഷിൻവരിയുമുണ്ട്. സ്കോട്ട് ലൻഡിനെതിരെ നേടിയ ജയത്തോടെ കഴിഞ്ഞ ലോകകപ്പിൽ വരവറിയിച്ച അഫ്ഗാനിസ്ഥാൻ വീറോടെ പൊരുതാനുറച്ചാണ് ഇംഗ്ലണ്ടിലെത്തുന്നത്.

ആഭ്യന്തര കലാപവും ഭീകരാക്രമണവും നാശം വിതച്ച അഫ്ഗാനിസ്ഥാന് കായിക ലോകത്തെ മുഖമുദ്രയാണ് ക്രിക്കറ്റ് എന്നത്. പാകിസ്ഥാനിലെ അഭയാർത്ഥി ക്യാന്പുകളിൽ നിന്നും സ്വന്തം മണ്ണിലേക്കുള്ള മടക്കത്തിൽ കൂടെക്കൂട്ടിയ ക്രിക്കറ്റ ജ്വരം അഫ്ഗാനികളുടെ ദേശീയ വികാരമായി മാറിക്കഴിഞ്ഞു. താലിബാന്റ എതിർപ്പുകൾ മറികടന്ന് ക്രിക്കറ്റിനായി ഒന്നിച്ചവർ പടുത്തുയർത്തിയ അഫ്ഗാൻ ക്ലബ്ബിൽ നിന്നും ദേശീയ ടീമിലേക്കും 2009 ൽ ഐസിസിയുടെ ഏകദിന പദവിയിലേക്കുമുള്ള വളർച്ച ക്രിക്കറ്റിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.

2010 ട്വന്റി 20 ലോകകപ്പിനും 2015 ൽ ഏകദിന ലോകകപ്പിനും യോഗ്യത നേടി. ഒടുവിൽ ടെസ്റ്റ് പദവി സ്വന്തമാക്കിയ അഫ്ഗാൻ നിര ഇന്ത്യക്കെതിരെ അരങ്ങേറ്റ ടെസ്റ്റും കളിച്ചു. 2018 ലെ ഏഷ്യാകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച അഫ്ഗാൻ നിരയിൽ നിന്നും മികച്ച പോരാട്ടമാണ് ലോകകപ്പിലും ആരാധകർ പ്രതീക്ഷിക്കുന്നത്.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies