പത്ത് സംസ്ഥാനങ്ങളിൽ അൻപത് ശതമാനത്തിനും മുകളിൽ ; അൻപതോടടുത്ത് കശ്മീരും യുപിയും ത്രിപുരയും; സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ പകുതിയിലധികം വോട്ട് ; കേന്ദ്രഭരണ പ്രദേശങ്ങളിലും വൻ മുന്നേറ്റം ; മോദി ഭരണം ജനമനസ്സു കീഴടക്കിയപ്പോൾ പതിനെട്ടിടങ്ങളിൽ സം‌പൂജ്യരായി കോൺഗ്രസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് സംസ്ഥാനങ്ങളിൽ അൻപത് ശതമാനത്തിനും മുകളിൽ ; അൻപതോടടുത്ത് കശ്മീരും യുപിയും ത്രിപുരയും; സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ പകുതിയിലധികം വോട്ട് ; കേന്ദ്രഭരണ പ്രദേശങ്ങളിലും വൻ മുന്നേറ്റം ; മോദി ഭരണം ജനമനസ്സു കീഴടക്കിയപ്പോൾ പതിനെട്ടിടങ്ങളിൽ സം‌പൂജ്യരായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2019, 09:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അച്ഛേ ദിൻ ആനേവാലേ ഹെ എന്ന് പറഞ്ഞായിരുന്നു 2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. കോൺഗ്രസിന്റെ അൻപത്തിയഞ്ച് വർഷങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് അൻപത്തിയഞ്ച് മാസങ്ങൾ കൊണ്ട് ചെയ്യാൻ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചു വർഷങ്ങൾക്ക് ശേഷം ജനങ്ങളെ മോദി സമീപിച്ചതും. മഹാഗഡ്ബന്ധനും പ്രിയങ്ക ഗാന്ധിയും കനയ്യകുമാറും കോൺഗ്രസ് -ജെ‌ഡിഎസ് സഖ്യവും മമതയും അടിച്ചു കയറുമെന്നും മോദിയേയും ബിജെപിയേയും തറപറ്റിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശ വാദങ്ങൾ.

എന്നാൽ മെയ് 23 നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം തങ്ങൾക്ക് അച്ഛേ ദിൻ തന്നെയാണെന്നായിരുന്നു ജനങ്ങളുടെ വിധിയെഴുത്ത്. പത്ത് സംസ്ഥാനങ്ങളിൽ അൻപത് ശതമാനത്തിനു മുകളിൽ വോട്ട് ബിജെപി ഒറ്റയ്‌ക്ക് നേടി. മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പകുതിയിലധികം വോട്ട് നേടി. സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ അൻപത് ശതമാനം കടന്നപ്പോൾ ജമ്മു കശ്മീരിലും ത്രിപുരയിലും നാൽപ്പത്തിയഞ്ച് ശതമാനം കഴിഞ്ഞു. യുപിയിൽ ഒറ്റയ്‌ക്ക് 49.6 ശതമാനം വോട്ടു നേടിയ ബിജെപി ത്രിപുരയിൽ 49 ശതമാനം വോട്ടുകൾ അക്കൗണ്ടിലാക്കി.

അറുപത് ശതമാനത്തിൽ കൂടുതൽ നേടിയത് മൂന്ന് സംസ്ഥാനങ്ങളിൽ. ഗുജറാത്തിൽ 62 %, ഉത്തർഖണ്ഡിൽ 61 % , ഹിമാചലിൽ 69.1 %.
അൻപത് കടന്ന ബാക്കി സംസ്ഥാനങ്ങൾ ഇവയാണ്.

അരുണാചൽ – 58.2 %
ഛത്തീസ്ഗഡ് – 50.6 %
ഹരിയാന – 58 %
ജാർഖണ്ഡ് – 51 %
കർണാടക – 51.4 %
മദ്ധ്യപ്രദേശ് – 58 %
രാജസ്ഥാൻ – 58.5 %

അൻപത് ശതമാനം കടന്ന മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ ചണ്ഡീഗഡ് , ഗോവ, ഡൽഹി എന്നിവയാണ്. ഡൽഹിയിൽ 56.6 ശതമാനം വോട്ടു നേടിയപ്പോൾ ചണ്ഡീഗഡിൽ 50.7 , ഗോവയിൽ 51 എന്നിങ്ങനെയാണ് ശതമാനക്കണക്കുകൾ.

മഹാരാഷ്‌ട്രയിൽ ശിവസേനയ്‌ക്കൊപ്പം ചേർന്ന് 51 ശതമാനം വോട്ടുകൾ നേടിയപ്പോൾ ബിഹാറിലും എൻ.ഡി.എ സഖ്യം അൻപത് കടന്നു. ഉത്തർപ്രദേശിൽ ബിജെപി തനിച്ച് നേടിയത് 49.6 ശതമാനം വോട്ടുകളാണ്. സഖ്യകക്ഷിയായ അപ്നാദളിനെക്കൂടി ചേർത്താൽ ശതമാനം അവിടെയും അൻപതിലെത്തും.ഹിന്ദു ന്യൂനപക്ഷമായ ജമ്മു കശ്മീരിൽ 46 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞപ്പോൾ ഏറ്റവും നേട്ടമുണ്ടാക്കിയ ബംഗാളിൽ ബിജെപിയുടെ വോട്ടിംഗ് ശതമാനം 40.3 ആണ്.

ബിജെപി വലിയ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷം ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ , ഛത്തീസ്ഗഡ് , പശ്ചിമബംഗാൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ തന്നെ മദ്ധ്യപ്രദേശ് , രാജസ്ഥാൻ , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാസങ്ങൾക്ക് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചത്.

അതേസമയം 52 സീറ്റിലൊതുങ്ങിയ കോൺഗ്രസാകട്ടെ പതിനെട്ടിടങ്ങളിൽ സം‌പൂജ്യരായി. പതിമൂന്ന് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസിനു ഒരു സീറ്റു പോലും ലഭിച്ചില്ല. ആന്ധ്ര പ്രദേശ്, അരുണാചൽ , ഗുജറാത്ത്, ഹരിയാന,ഹിമാചൽ, ജമ്മു കശ്മീർ, മണിപ്പൂർ, മിസോറാം , നാഗാലാൻഡ്, ഉത്തരഖണ്ഡ്, രാജസ്ഥാൻ, സിക്കിം , ത്രിപുര എന്നീ സംസ്ഥാനങ്ങൾ കോൺഗ്രസിനെ പൂർണമായും കൈവിട്ടപ്പോൾ ചണ്ഡീഗഡ്, ദാദ്ര , ദമൻ ദിയു , ഡൽഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസ് സം‌പൂജ്യരായി.

Tags: Mahabharatham 2019
Share2545TweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies