കൊച്ചി: സ്പാനിഷ് സെൻട്രൽ മിഡ്ഫീൽഡർ മാരിയോ അർക്വസ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പിട്ടു. വലൻസിയ സ്വദേശിയായ മാരിയോ വില്ലറയൽ അക്കാഡമിയിലാണ് കളിച്ചു വളർന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ ജംഷാഡ് പൂർ എഫ് സിയുടെ താരമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി അണിയുന്നതിൽ അഭിമാനിക്കുന്നുണ്ടെന്നും, ആരാധകർക്കു വേണ്ടി കളിച്ചു ജയിക്കുന്നത്തിലാണ് തന്റെ സന്തോഷമെന്നും മാരിയോ പറഞ്ഞു.
കളിക്കുന്ന ടീമിന് വേണ്ടി നൂറു ശതമാനവും നിലകൊള്ളുന്ന കളിക്കാരനാണ് താനെന്നു മാരിയോ ഐ എസ് എല്ലിൽ തന്നെ തെളിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെ പോലെ ഒരു താരം ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്തിൽ സന്തോഷിക്കുന്നതായും മുഖ്യ പരിശീലകൻ എൽക്കോ ഷറ്റോരിയും വ്യക്തമാക്കി.















