ട്രെന്റ് ബ്രിഡ്ജ്: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് 7 വിക്കറ്റ് ജയം. വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ് ലിന്റെ അർദ്ധ സെഞ്ച്വറി മികവിലാണ് വിൻഡീസ് അനായാസ വിജയം സ്വന്തമാക്കിയത്. 106 റൺസ് വിജയലക്ഷ്യം 218 പന്തുകൾ ശേഷിക്കെയാണ് വിൻഡീസ് മറികടന്നത്.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിൻഡീസ് നായകന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമായിരുന്നു ടീമിന്റേത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 22-ാം ഓവറിലെ നാലാം പന്തിൽ 105 റൺസിന് പുറത്തായി. 22 റൺസ് വീതമെടുത്ത ഫഖർ സമാനും ബാബർ അസമുമാണ് ടോപ് സ്കോറർ. ഒഷാനെ തോമസ് നാല് വിക്കറ്റും നായകൻ ജാസൻ ഹോൾഡർ മൂന്ന് വിക്കറ്റും വീഴ്‌ത്തി.















