ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ റാഫേൽ നദാലും റോജർ ഫെഡററും പ്രീക്വാർട്ടറിൽ. മൂന്നാം റൗണ്ടിൽ ബെൽജിയം താരം ഡേവിഡ് ഗൊഫിനെയാണ് നദാൽ കീഴടക്കിയത്. സ്കോർ 6 – 1, 6 – 3, 4 – 6, 6 – 3. നോർവെയുടെ കാസ്പെർ റൂഡിനെയാണ് ഫെഡറർ പരാജയപ്പെടുത്തിയത്. സ്കോർ 6 -3, 6 – 1, 6 – 7.
ജപ്പാൻ താരം കെയ് നിഷികോരിയും പ്രീക്വാർട്ടറിലെത്തി. വനിതാ സിംഗിൾസിൽ രണ്ടാം റാങ്ക് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ ക്രൊയേഷ്യൻ താരം പെട്ര മാട്രിക്ക അട്ടിമറിച്ചു. ലാത്വിയൻ താരം അനസ്താസിയ സെവസ്റ്റോവ ,സ്പാനിഷ് താരം ഗാർബിൻ മുഗരസ, യു എസ് താരം മാഡിസൻ കീവ്സ് എന്നിവർ പ്രീക്വാർട്ടർ ഉറപ്പിച്ചു.















