കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സനൂപ് ചന്ദ്രനും, ജീക്സൻ സിംഗും അണ്ടർ 19 ഇന്ത്യ ടീമിൽ എത്തി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ഗ്രാനാട്കിൻ മെമ്മോറിയൽ ഇന്റർനാഷണൽ ടൂർണമെന്റിൽ ഇവർ ഇന്ത്യക്ക് വേണ്ടി കളിക്കും.
ആതിഥേയരായ റഷ്യയും ,ബൾഗേറിയയും, മൾഡോവയും ഉൾപ്പെടുന്ന എ ഗ്രുപ്പിലാണ് ഇന്ത്യ . ജൂൺ 4 നു റഷ്യയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങൾക്കു അന്താരാഷ്‌ട്ര തലത്തിൽ അവരുടെ പ്രതിഭ തെളിയിക്കുവാനുള്ള അവസരമാണിതെന്നും, അന്താരാഷ്‌ട്ര തലത്തിലുള്ള അനുഭവങ്ങൾ കളിക്കളത്തിൽ കൂടുതൽ മികവുറ്റവരാകാൻ അവരെ സഹായിക്കുമെന്നും കോച്ച് രഞ്ജിത് ടി എ പറഞ്ഞു.















