ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസും 250 വിക്കറ്റും തികയ്ക്കുന്ന താരമായി ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസൻ. ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് ഷക്കീബ് നേട്ടം സ്വന്തമാക്കിയത്.
199 മത്സരങ്ങളിൽ നിന്നാണ് ഷക്കീബ് നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാത്ത ഏകതാരം കൂടിയാണ് ഷക്കീബ് അൽ ഹസൻ.
258 ഏകദിനങ്ങളിൽ നിന്ന് നേട്ടം കൈവരിച്ച പാകിസ്ഥാന്റെ അബ്ദുൾ റസാഖിനെയാണ് ഷക്കീബ് പിന്നിലാക്കിയത്. പാകിസ്ഥാന്റെ തന്നെ ഷാഹിദ് അഫ്രീദിയാണ് പട്ടികയിൽ മൂന്നാമത്. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കലീസും ശ്രീലങ്കയുടെ സനത് ജയസൂര്യയുമാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.















