ഹൈദരാബാദ്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാനയിലുണ്ടായ ടിആര്‍എസ് അക്രമത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. ടിആര്‍എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പ്രേം കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ബിജെപി പ്രവര്‍ത്തകനായ പ്രേം കുമാറിനു പുറമേ മറ്റ് രണ്ടു പേര് കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ടിആര്‍എസ് പ്രവര്ത്തകന് ശ്രീകാന്ത് റെഡ്ഡിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.