കൊച്ചി : ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ . ചേർത്തല സ്വദേശിനി ആശാ അനിൽ കുമാറാണ് പിടിയിലായത് .
ഹൈക്കോടതിയിലെ ഷോഫർ ,ക്ലാർക്ക് തസ്തികകളിൽ രണ്ട് പേർക്ക് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത് . ഒൻപത് ലക്ഷം രൂപ വരെയാണ് ഈ നിയമനങ്ങൾക്കായി യുവതി ആവശ്യപ്പെട്ടത് . ഹൈക്കോടതി വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു . തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആശ പിടിയിലായത് .
വർഷങ്ങളായി ഹൈക്കോടതിയിലെ അഭിഭാഷകർക്കായി കേസുകൾ ക്യാൻവാസ് ചെയ്യാറുണ്ട് ആശ അനിൽ കുമാർ . ഇത്തരത്തിൽ കോടതിയുമായും,അഭിഭാഷകരുമായുമുള്ള ബന്ധം വച്ചാണ് ഇവർ തട്ടിപ്പിനു ശ്രമിച്ചത് . യുവതിയെ കൂടുതൽ ചോദ്യം ചെയ്യലിനു വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു .