ന്യൂഡല്‍ഹി: യോഗദിനത്തില്‍ സൈന്യത്തെ അപമാനിച്ച് കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാഹുലിനോടുള്ള എല്ലാ ബഹുമാനത്തോട് കൂടിയാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാജ്നാഥ്സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സൈന്യം രാജ്യത്തിന് സുരക്ഷ നല്‍കുന്നുവെന്നും ആരെങ്കിലും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്നത് ആവര്‍ത്തിച്ചാല്‍ താന്‍ അവര്‍ക്ക് വിവേകം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുമെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് വ്യായാമം ചെയ്യുന്ന ചിത്രത്തെ പരിഹസിച്ചു കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റിനെ നിശിതമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. നെഗറ്റീവ് ചിന്തകളാണ് കോണ്‍ഗ്രസും അതിന്റെ അദ്ധ്യക്ഷനും പരത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് വ്യായാമം ചെയ്യുന്ന ചിത്രം ന്യൂ ഇന്ത്യ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തായിരുന്നു രാഹുലിന്റെ കളിയാക്കല്‍.
അതേസമയം രാഹുലിനെതിരെ ശക്തമായ വിമര്‍ശനമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി പേരാണ് രാഹുലിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.