തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കാന്‍ സാധ്യത. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാജന്റെ വീട് സന്ദര്‍ശിച്ചിരുന്നു. അടിയന്തരപ്രമേയമായി നോട്ടീസ് കൊണ്ടുവന്നാല്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഒരേ വിഷയം ഒന്നിലധകം തവണ അടിയന്തര പ്രമേയമായി കൊണ്ടുവന്നാല്‍ പരിഗണിക്കാനാകില്ലെന്നാണ് ചട്ടം. അങ്ങനെയെങ്കില്‍ സഭയില്‍ പ്രതിപക്ഷ ബഹളത്തിനാകും സാധ്യത. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയും ഇന്ന് നടക്കും. ചര്‍ച്ചയ്ക്ക് മന്ത്രി എ സി മൊയ്തീന് മറുപടി പറയുന്ന ഘട്ടത്തിലും ആന്തൂര്‍ വിഷയം പരാമര്‍ശിക്കപ്പെട്ടേക്കും.