തിരുവനന്തപുരം: സംസ്ഥാനതല ബാങ്കേഴ്സ് യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്സ് സമിതി രംഗത്തു വന്ന സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതി യോഗം ചേരുന്നത്.
കര്‍ഷകരുടെ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയിലേക്ക് നീങ്ങേണ്ടതായി വരുമെന്ന് അറിയിച്ച് ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് ചേര്‍ത്തത്. മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് വീണ്ടും കത്ത് അയക്കാനുള്ള സര്‍ക്കാര്‍ ആലോചനയുടെ ഭാഗമായാണ് ബാങ്കേഴ്സ് സമിതി യോഗം ചേരുന്നത്.