കിഷ്ത്വാര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 യാത്രക്കാര്‍ മരണപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കേശ്വനില് നിന്നും കിഷ്ത്വാറിലേക്ക് പുറപ്പെടുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യാപാല്‍ മാലിക് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.