ലഖ്നൗ: ലോകസഭാ തെരഞ്ഞെടുപ്പുകളിലേറ്റ വലിയ തിരിച്ചടികള്‍ക്ക് ശേഷം ന്യൂനപക്ഷ കാര്‍ഡിറക്കി കളിക്കാനൊരുങ്ങി മായാവതി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള നീക്കമാണ് ബഹുജന്‍ സമാജ് പാര്‍ട്ടി നടത്തുന്നത്.12 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ബിഎസ്പി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.9 മണ്ഡലങ്ങളിലെ പ്രവര്ത്തകയോഗങ്ങള്ില് മായാവതി നേരിട്ട് പങ്കെടുത്തിരുന്നു.
മുസ്ലിം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള തന്ത്രമാണ് മായാവതി മെനയുന്നത്.2022ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ഇതിന്റെ തുടക്കമായി അഖിലേഷ് യാദവ് മുസ്ളീം മതവിഭാഗങ്ങളെ അവഗണിച്ചെന്ന് മായാവതി ലോകസഭാ ഫലങ്ങള്‍ക്ക് ശേഷം ആരോപിച്ചിരുന്നു.
യോഗി ആദിത്യനാഥിന് കീഴില്‍ ബീജെപി നേടിയ വിജയത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നിട്ടും കിട്ടിയ മുസ്ലീംവോട്ടുകള്‍ മായാവതിയ്ക്കും മഹാസഖ്യത്തിനും തലവേദന സൃഷ്ടിച്ചിരുന്നു. ബിജെപിയെ ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന് കുപ്രചാരണം നടത്തി മുസ്ലിം വോട്ടുകള്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.