ജമ്മു: അമര്‍നാഥ് യാത്രയിലെ എട്ടാം സംഘം സൈനിക അകമ്പടിയോടെ പുറപ്പെട്ടു. 4773 പേരടങ്ങുന്ന സംഘം 213 വാഹനങ്ങളിലായി യാത്രി നിവാസില്‍ നിന്ന് ഭംഭം ഭോലോ വിളികളുമായി പുറപ്പെട്ടു. സുരക്ഷാസേന ജീപ്പുകളിലും ബൈക്കുകളിലും അകമ്പടി സേവിക്കുകയാണ്.
പഹല്‍ഗാം റൂട്ടില്‍ 1975 പുരുഷന്മാര്,563 സ്ത്രീകള്‍,24 കുട്ടികള്‍,189 സന്യാസിമാര്‍ എന്നിവര്‍ 123 വാഹനങ്ങളിലും, ബാല്‍ടാല്‍ ഭാഗത്തേയ്ക്ക് 1466 പുരുഷന്മാരും, 507 സ്ത്രീകളും, 189 സന്യാസിമാരും 74 വാഹനങ്ങളില്‍ പുറപ്പെട്ടിരിക്കുകയാണ്.
ഗവര്‍ണറുടെ മുഖ്യഉപദേശകനായ കെ.കെ.ശര്‍മ്മ യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു.46 ദിവസത്തെ തീര്‍ത്ഥാടനം ആഗസ്റ്റ് 15ന് രക്ഷാബന്ധന് ദിനമായ ശ്രാവണപൂര്ണിമയ്ക്ക് സമാപിക്കും.