കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ പരാതി മൂവാറ്റുപ്പുഴ മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും. എറണാകുളം കോട്ടപ്പടിയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതിയാണ് കോടതി ഇന്ന് പരിഗണിക്കുക.
കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ജോര്‍ജ് ആലഞ്ചേരിയോട് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നും അഭിഭാഷകന് മുഖേന കേസിന്റെ വിശദാംശങ്ങള്‍ കോടതിയ ധരിപ്പിക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
കോട്ടപടിയിലെ സഭയുടെ 25 ഏക്കര്‍ ഭൂമിയുടെ അനധികൃത വില്‍പ്പന തടയണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി മാര്‍ട്ടിനാണ് കോടതിയെ സമീപിച്ചത്.