കൊച്ചി: അരൂര്‍ പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല.എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്‍സനെയാണ് കാണാതായത്. രാവിലെ ഏഴരയോടെയാണ് ജിസ്ന ചാടിയത്. കലൂരിലെ കൊച്ചിന് ടെക്നിക്കല്‍ കോളേജിലാണ് ജിസ്ന പഠിക്കുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയും പോലീസും തെരച്ചില്‍ തുടരുകയാണ്. കയ്യിലുണ്ടായിരുന്ന പുസ്തകവും ബാഗും പാലത്തില്‍ വച്ചശേഷമാണ് ചാടിയിരിക്കുന്നത്.