ജയ്പൂര്‍: രാജസ്ഥാനിലെ ബൂണ്ടി ജില്ലയില്‍ ആര്‍എസ്എസ് ശാഖയ്ക്ക് നേരെ ആക്രമണം. ജുലൈ 10 ന് ബൂണ്ടിയിലെ ഒരു മൈതാനത്ത് നടന്ന ആര്‍എസ്എസ് ശാഖയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൈതാനിയില്‍ എത്തിയ തങ്ങള്‍ക്ക് നേരെ അവിടെയുണ്ടായിരുന്ന ചിലര്‍ അസഭ്യ വര്‍ഷം നടത്തുകയും ആക്രമണം നടത്തുകയും ചെയ്തതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.