തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ പ്രതിഷേധവുമായി സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐയുടെ ഏകാധിപത്യനിലപാടിനെതിരെ എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കന്റോൺമെന്റ് ഗേറ്റിൽ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എസ്എഫ്ഐയുടെ ഏകാധിപത്യ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ആക്രമത്തിനെതിരേ സ്വാതന്ത്ര്യം വേണമെന്നാവശ്യവുമായി വിദ്യാർത്ഥികൾ ഇന്നലെ തന്നെ തെരുവിലിറങ്ങിയിരുന്നു. ജീവൻ ഭയന്നാണ് ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.