ഹിറ്റ് സംവിധായകൻ രഞ്ജിത് ശങ്കർ തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്കിലൂടെയാണ് രഞ്ജിത് ശങ്കർ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കമല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജു വർഗീസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ തിരക്കഥ എഴുതിയപ്പോള്‍ ഇപ്പോള്‍ മലയാള സിനിമയിലുള്ള ഒരു പാട് നായകന്മാരെ ഞാന്‍ പരിഗണിച്ചു. പക്ഷേ ആരും ഈ കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ല. ഈ ചിത്രം ഇപ്പോള്‍ ചെയ്യേണ്ട എന്ന് കരുതി മാറ്റി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ഒരു കാര്യമായിരുന്നു. ഒരു ദിവസം രാവിലെ എന്റെ മനസ്സില്‍ അജുവിന്റെ മുഖം തെളിഞ്ഞു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ തിരക്കഥ ഞാന്‍ എഴുതിയത് അജുവിന് വേണ്ടി തന്നെയാണെന്ന്. ഇതായിരുന്നു ചിത്രത്തിൽ അജു വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കിയതിനെക്കുറിച്ച് രഞ്ജിത് ശങ്കർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
36 മണിക്കൂറുകൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പാസഞ്ചറിനും അർജുനൻ സാക്ഷിക്കും ശേഷം താൻ ചെയ്യുന്ന ഒരു ത്രില്ലർ ചിത്രമാണ് കമലയെന്ന് രഞ്ജിത് ഫേസ്ബുക് പോസ്റ്റിൽ പറയുന്നുണ്ട്. ചിത്രത്തിന്റെ ഒരു പോസ്റ്ററും രഞ്ജിത് തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
That's our next!KAMALA is a thriller I am attempting after Passenger and Arjunan Sakshi. I wrote this script and…
Posted by Ranjith Sankar on Saturday, July 13, 2019
രഞ്ജിത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം തങ്ങളുടെ തന്നെ നിർമ്മാണ കമ്പനിയായ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് നിർമ്മിക്കുന്നത്.
സുസു സുധി വാത്മീകം, രാമന്റെ ഏദൻതോട്ടം, പുണ്യാളൻ അഗർബത്തീസ്, പ്രേതം, ഞാൻ മേരിക്കുട്ടി അടക്കം ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത് ശങ്കർ.