തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ എസ്എഫഐ യൂണിവേഴ്സിറ്റി യൂണിറ്റ് അംഗമായിരുന്ന നേമം സ്വദേശി ഇജാബിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമെ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസ് രജിറ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ് തീരുമാനിച്ചു. വധശ്രമമുണ്ടായി രണ്ടു ദിവസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പരിച്ചുവിട്ടിരുന്നു.