സംസ്കൃത ഭാരതിയുടെയും റാസ് അൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിദിന സംസ്കൃത ശിബിരം സംഘടിപ്പിച്ചു.വ്യാഴം വെള്ളി ശനി ദിവസങ്ങളിലായി ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും ,വീട്ടമ്മമാരുമടക്കം നിരവധിപ്പേർ പങ്കെടുത്തു. ക്ലാസ്സുകൾക്ക് ബാലസുബ്രഹ്മണ്യം നേതൃത്വം കൊടുത്തു.സരളമായി സംസ്കൃത ഭാഷ സംസാരിക്കാനും , നിത്യ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് വ്യക്തമാക്കുന്ന രീതിയിലാണ് ക്ളാസ്സുകൾ ചിട്ടപ്പെടുത്തിയിരുന്നത്