പൂനെ: എണ്‍പത്തിയെട്ട് ലക്ഷം രൂപ വിലവരുന്ന കൊക്കെയിനുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍.
പൂനെയിലെ ഉണ്ട്രി മേഖലയില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശിയെ പൊലീസ് പിടികൂടിയത്. 44കാരനായ ഷൊളാദിയോ സാമുവല്‍ ജോയ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്നും 733 ഗ്രാം സ്വര്‍ണ്ണവും പൊലീസ് പിടികൂടിയിട്ടുണ്ട്.