ന്യൂ ഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പുതിയ ജോയിന്റ് സെക്രട്ടറിയായി അജയ് ഭാദുവിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി ശനിയാഴ്ച അംഗീകാരം നല്കി.
ഗുജറാത്ത് ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഭാദു നിലവില്‍ വഡോദര മുനിസിപ്പല്‍ കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയാണ്.
2018 ജൂലൈയിലാണ് ഭാദു മുനിസിപ്പല്‍ കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്.