തിരുവനന്തപുരം: തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം.
കനത്ത മഴ തുടരുന്നതിനാല്‍ തീരദേശ മേഖലയില്‍ അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്കു ഭരണകൂടം വിലക്കേര്‍പ്പെടുത്തി.
വന്‍തോതില്‍ തീരം ഇടിഞ്ഞ സാഹചര്യത്തില്‍ അപകട സാധ്യത കണക്കിലെടുത്താണ് നിര്‍ദ്ദേശം. ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്ന കല്‍കെട്ടുകളുടെ ഭാഗങ്ങളിലും പ്രത്യേകം സുരക്ഷാ വേലി നിര്‍മ്മിക്കുമെന്നു കളക്ടര്‍ അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടണ്ട്. മുന്നറിയിപ്പുകളോടും നിയന്ത്രണങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച മുതല്‍ ഏഴു ദിവസത്തേക്കാണ് സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.