കാര്‍ഗിലിലെ ജ്വലിക്കുന്ന താരമായി ക്യാപ്റ്റന്‍ അനുജ് നയ്യാര്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കാര്‍ഗിലിലെ ജ്വലിക്കുന്ന താരമായി ക്യാപ്റ്റന്‍ അനുജ് നയ്യാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2019, 12:32 am IST
Facebook
Twitter
WhatsAppTelegram

കാര്‍ഗില്‍ കണ്ടത് സൈനികരുടെ കരളുറപ്പ്.ആയുധങ്ങള്‍ക്കപ്പുറം സ്വന്തം മണ്ണില്‍ച്ചവിട്ടിനിന്ന് നേടിയ വിജയം. പോരാടിയ സൈനികരേക്കാള്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മാതാപിതാക്കള്‍ രാജ്യത്തിനൊപ്പം കണ്ണീരടക്കി കൈ ഉയര്‍ത്തി മുഷ്ടി ചുരുട്ടി വിളിച്ചു ഭാരത് മാതാ കീ ജയ് . അവരൊന്നും ആവശ്യപ്പെട്ടില്ല, മറിച്ച് പ്രാര്‍ത്ഥിച്ചത് നാടിന്റെ സുരക്ഷമാത്രം.
ധീരജവാന്മാര്‍ ബലികൊടുത്തത് അവരുടെ വീര്യം നിറഞ്ഞ യുവത്വമായിരുന്നു.അവരുടെ ജീവിതം പറയുന്നു അവരെല്ലാം പിച്ചവച്ചു നടന്നപ്പോഴേ നിശ്ചയിച്ചിരുന്നു.

സൈനികനാകുമെന്ന്. മഹാവീരചക്രനേടിയ ക്യാപ്റ്റന്‍ അനുജ് നയ്യാര്‍ അതിലൊരു ജ്വലിക്കുന്ന താരമാണ്. പ്രൊഫസറായ നയ്യാര്‍ തന്റെ മകന്‍ അസാമാന്യധീരനായിരുന്നു എന്ന് തലയുയര്‍ത്തിക്കൊണ്ട് പറയുന്നു. പത്തില്‍ പഠിക്കേ വലിയൊരു വാഹനാപകടത്തില്‍പ്പെട്ട് കാല്‍മുട്ടുമുതല്‍ പാദംവരെ കീറിത്തകര്‍ന്നിട്ടും അനുജ് ഒരു അനസ്‌തേഷ്യയുമില്ലാതെ 22 സ്റ്റിച്ചിടാന്‍ ഇരുന്നുകൊടുത്തു. അമ്പരന്നിരുന്ന എന്നോടവന്‍ പറഞ്ഞത് അച്ഛാ വേദന അനുഭവിപ്പിക്കുന്നത് കാലല്ലല്ലോ? തലച്ചോറല്ലേ? ‘- പ്രൊഫസര്‍ നയ്യാര്‍ ഓര്‍ത്തെടുക്കുന്നു.

കാര്‍ഗില്‍ മലനിരകള്‍ക്കപ്പുറം വച്ചുതന്നെ ശത്രുനിരകളെ തച്ചുതകര്‍ക്കണമെന്ന ദൃഢനിശ്ചയമാണ് തന്റെ 24ാം വയസ്സില്‍ 17 ജാട്ട് റെജിമെന്റിലെ ക്യാപ്റ്റന്‍ അനുജിനെ ടൈഗര്‍ മലനിരകളിലേയ്‌ക്ക് നയിച്ചത്. സൈന്യത്തില്‍ ചേര്‍ന്ന് വെറും രണ്ട് വര്‍ഷം ആകുമ്പഴേയ്‌ക്കും ഏതൊരു വീരനും കൊതിക്കുന്ന യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ പോരാടാന്‍ നിയോഗിക്കപ്പെട്ടു.
കടലില്‍ നിന്ന്15,990 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരയിലെ പൊയിന്റ് 4875ല്‍ നടന്ന പോരാട്ടത്തിനൊടുവില്‍ സ്വന്തം കമ്പനി കമാന്റര്‍ പരിക്കേറ്റു വീണതോടെ രണ്ടായി പിരിഞ്ഞ് ആക്രമണം നടത്താന്‍ ഒരു വശത്ത് ക്യാപ്റ്റന്‍ വിക്രം ബത്രയും മറു വശത്ത് അനുജും നിയോഗിക്കപ്പെട്ടു. ഏഴുപേരടങ്ങുന്ന സംഘത്തിനൊപ്പം നിന്ന് ശത്രുനിരയിലെ ഒരുവന്‍പോലും അവശേഷിക്കാത്ത കടുത്ത പോരാട്ടമാണ് പിന്നെ നടന്നത്. ലക്ഷ്യമായി കിട്ടിയത് പാക് ഭീകരസൈനികരുടെ 4 ബങ്കറുകള്‍.

കണ്മുന്നിൽ രക്തം ചിതറുന്നത് കണ്ടിട്ടും പതറാതെ മുന്നിലേയ്‌ക്ക് നടന്ന് തോക്കിന്റെ കാഞ്ചിയില്‍ നിന്ന് വിരലെടുക്കാതെ വെടിയുണ്ടകളാല്‍ ശത്രുനിരയിലെ 9 പേരെ നേര്‍ക്കുനേര്‍പോരാട്ടത്തിലൂടെ കൊന്നുതള്ളിയശേഷം നാലില്‍ മൂന്ന് ബങ്കറുകളും തകര്‍ത്തശേഷമാണ് ക്യാപ്റ്റന്‍ അനുജ് നയ്യാര്‍ ഭാരതമണ്ണില്‍ ജീവന്‍ സമര്‍പ്പിച്ചത്. പച്ചമാംസത്തില്‍ തുളച്ചുകയറിക്കൊണ്ടിരുന്ന ഗ്രനേഡ് ചീളുകള്‍ക്കും ആ ധീരന്റെ തലച്ചോറിലേയ്‌ക്ക് വേദനയെ കടത്താനായില്ല. ശരീരം വീണാലും മനസ്സുണര്‍ന്നിരിക്കുന്ന നിമിഷങ്ങളായിരുന്നു അവ. നിര്‍ണ്ണായകമായ നാലാം ബങ്കര്‍ തകര്‍ക്കുന്നതിനിടെ ഗ്രനേഡ് ഘടിപ്പിച്ച മോര്‍ട്ടാര്‍ റോക്കറ്റ് അനുജിന്റെ ശരീരത്തില്‍ തന്നെ വന്നടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണുകളില്‍ കൃസൃതി ഒളിപ്പിച്ച് യുവത്വത്തിന്റെ എല്ലാപ്രസരിപ്പും, ഭാരതമാതാവിന് സമർപ്പിച്ച് വിരമൃത്യുവരിച്ച ആ ധീരന് രാജ്യം മഹാവീരചക്ര നല്‍കി ആദരിച്ചു.

Tags: Kargil20
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies