പത്തൊൻപതാം വയസ്സിൽ പരംവീരചക്ര ; ജീവിക്കുന്ന ഇതിഹാസം യോഗേന്ദ്ര സിഗ് യാദവ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പത്തൊൻപതാം വയസ്സിൽ പരംവീരചക്ര ; ജീവിക്കുന്ന ഇതിഹാസം യോഗേന്ദ്ര സിഗ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2019, 01:11 am IST
Facebook
Twitter
WhatsAppTelegram

കൊടും ശൈത്യത്തിലും തണുത്തുറയാത്ത മനസുമായി ധീരമായി പോരാടിയ ധീര ജവാന്മാരെ രാജ്യം ഇന്ന് ആദരവോടെ സ്മരിക്കുന്നു. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി കാര്‍ഗില്‍ യുദ്ധവിജയം ഇന്ത്യയ്‌ക്ക് സമ്മാനിച്ച് 20 വര്‍ഷം തികയുമ്പോഴും അഭിമാനപൂര്‍വ്വം നാം ഓര്‍ത്തെടുക്കേണ്ട ചില മുഖങ്ങളുണ്ട്.

1999 ജൂലൈ 4ന് കാര്‍ഗില്‍ യുദ്ധ സമയത്തെ പോരാട്ടങ്ങളില്‍ രാജ്യത്തിനു വേണ്ടി പട പൊരുതിയ ധീരയോദ്ധാക്കള്‍ക്ക് ആദരവെന്നോണം രാജ്യം പരംവീര്‍ ചക്ര നല്‍കിയപ്പോള്‍ അര്‍ഹരായവരുടെ ഗണത്തില്‍ ഒരു പത്തൊന്‍പതുകാരന്‍ ഉണ്ടായിരുന്നു.സുബൈദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവ് പിവിസി. പരം വീര്‍ ചക്ര പുരസ്‌കാരത്തിനു അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിട്ടാണ് അദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സേനയുടെ നോണ്‍ കമ്മീഷന്‍സ് ഓഫീസറായിരുന്നു യോഗേന്ദ്ര സിംഗ് പിവിസി. കമാന്‍ഡോ സേന വിഭാഗമായ ‘ഘടക്’ന്റെ ഭാഗമായിരുന്നു അദ്ദേഹം. കരസേനയില്‍ ചേരുമ്പോള്‍ യോഗേന്ദ്ര സിംഗ് യാദവിനു വെറും 16 വയസു പ്രായം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിതാവ് കരണ്‍ സിംഗ് യാദവ് കുമയോണ്‍ റെജിമെന്റിന്റെ ഭാഗമായിരുന്നു. ഇളയ സഹോദരന്‍ ജിതേന്ദര്‍ യാദവ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്.

യുദ്ധസമയത്ത് ടൈഗര്‍ ഹില്ലിലെ മൂന്ന് തന്ത്രപരമായ ബങ്കറുകളില്‍ ഒന്ന് കീഴടക്കിയത് യാദവിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമായിരുന്നു. ശത്രു സൈന്യം ഒന്നിലധികം തവണകളിലായി നിറയൊഴിച്ചപ്പോഴും അടി പതറാതെ യാദവ് ശത്രുക്കളെ നേരിട്ടു. ശത്രു സൈനികരുടെ മൂന്ന് ആക്രമണങ്ങളെ  അവർ ധീരമായി ചെറുത്തു. വേണ്ടത്ര ആയുധങ്ങളും വെടിക്കോപ്പുകളും ഇല്ലാതെ പോരാടിയതില്‍ യാദവ് ഒഴികെ 6 പേരും വീര്യമൃത്യു വരിച്ചു. യുദ്ധത്തിനായി യാദവിനെ നിയോഗിക്കുമ്പോള്‍ അദ്ദേഹം വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ.

പന്ത്രണ്ടോളം വെടിയുണ്ടകളാണ് യാദവിന്റെ ദേഹത്തു തറച്ചത്. ഇതിൽ പതറാതെയായിരുന്നു യാദവ് ശത്രുവിന്റെ ബങ്കറുകൾ തകർത്ത്  സൈനികരെ വധിച്ചത്.

പ്രതികൂല സാഹചര്യങ്ങളിലും യാദവ് കാണിച്ച  ധൈര്യത്തെയും ദൃഢനിശ്ചയത്തെയും രാജ്യം അഭിനന്ദിച്ചു. ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര അദ്ദേഹത്തോടുള്ള ആദര സൂചകമായി  നല്‍കുകയും ചെയ്തു. കാർഗിൽ യുദ്ധത്തിൽ മരണാനന്തര ബഹുമതിയല്ലാതെ പരമവീര ചക്രം ലഭിച്ച രണ്ടു പേരിൽ ഒരാളാണ് യോഗേന്ദ്ര സിംഗ് യാദവ്.

യോഗേന്ദ്ര സിംഗ് യാദവിന്റെ  യുദ്ധകാല വീര്യകൃത്യങ്ങള്‍ സിനിമകളിലൂടെയും ലോകം കണ്ടു. ഹിന്ദി സിനിമയായ ‘എല്‍ഒസി കാര്‍ഗില്‍’ എന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയാണ് യാദവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജ്യത്തിന് ഇന്നും ആവേശമാണ്, ആദരവാണ് ഈ പോരാളിയോട്. അടിപതറാത്ത ചുവടുകളുമായി അദ്ദേഹം കാത്തുസൂക്ഷിച്ചത് കോടിക്കണക്കിനു ഭാരതീയരുടെ വിശ്വാസമായിരുന്നു.

Tags: Kargil20
Share584
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies