മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ’ ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. 7.52 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോഇതിനോടകംതന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ആണ് വീഡിയോ പുറത്ത് വിട്ടത്. നവാഗതരായ ജിബി-ജോജു സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തിയ്യേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമെന്ന പ്രത്യേകതയും ഇട്ടിമാണിയ്‌ക്കുണ്ട്. തൃശ്ശുരാണ് കഥാപശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണിത്.
ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ് , സിദ്ദിഖ്, സലീംകുമാര്‍, വിനു മോഹല്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവരാണ് വേഷമിടുന്നത്.















