ചേര്‍പ്പ്: നാട്ടിക എംഎല്‍എ ഗീതാഗോപി ക്കെതിരെ കോണ്‍ഗ്രസ്സ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതി.
റോഡ് പുനര്‍നിര്‍മ്മാണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് താന്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്പില് ഇരുന്ന് സമരം ചെയ്തിടത്ത് കോണ്‍ഗ്രസ്സ് ചാണകവെളളം തളിച്ചത് തന്നെ ജാതീയമായി ആക്ഷേപിക്കാനെന്ന് ഗീതാഗോപി എംഎല്‍എ.
ഇന്നലെ രാത്രിയാണ് ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ ആയതിനാല്‍ മാത്രമാണ് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്നും എംഎല്‍എ പറഞ്ഞു.
ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് കുറെ നാളായി തന്നെ വ്യക്തിപരമായി വേട്ടയാടുന്നുണ്ടെന്നും അത് മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും ഗീതാഗോപി എം എല്‍എ പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇതിനു മുന്‍പും തന്റെ കോലം കത്തിച്ച് കനാലില്‍ ഒഴുക്കിയിട്ടുണ്ട്.
തനിക്കൊപ്പം വേറെയും പേര് കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തിരുന്നു എന്നാല്‍ താന്‍ ഇരുന്നിടത്ത് മാത്രം ചാണകം തളിച്ചത് പ്രകടമായ ജാതീയ അധിക്ഷേപം തന്നെ മാത്രം ലക്ഷ്യം വച്ചാണ് നടത്തിയത്.
മണ്ഡലത്തിനു വേണ്ടി ചെയ്തതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അവര്ക്കെല്ലൊം അറിയാമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എ നാടകം കളിക്കുകയാണെന്ന കോണ്‍ഗ്രസ്സുകാരുടെ വാദം ഗീതാഗോപി തള്ളിക്കളഞ്ഞു.
എംഎല്‍എക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ ജാതീയ അധിക്ഷേപം ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആവര്‍ത്തിക്കുന്നു.