കൊച്ചി: വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്. വി കെ ഷൈല മോളെയാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് സസ്പെന്‍ഡ് ചെയ്തത്. പാലത്തിന്റെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.
പാലം നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടാണ് ഷൈലോമോള് നല്‍കിയിരുന്നത്. പണിയില്‍ കാര്യമായ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. അസിസ്റ്റന്റ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥ ചട്ടംലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയതാണ് നടപടിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് പോയതില്‍ മന്ത്രി നേരത്തെ വകുപ്പ് ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് നടത്തിയ മൂന്നാം പരിശോധനയില്‍ നിര്‍മ്മാണത്തില്‍ അപാകതയില്ലന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്.
പാലാരിവട്ടം പാലത്തിന് പിന്നാലെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും അപാകതയുണ്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്ത് പോകാന്‍ കാരണമായ ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടി. ഉദ്യോഗസ്ഥ യു ഡി എഫി ന് വേണ്ടി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്നാണ് മന്ത്രിയുടെ നിലപാട്.