ന്യൂഡല്‍ഹി: ആദായ നികുതി വിഭാഗം നിയമാനുസൃതമായിട്ടാണ് കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ നികുതി ഇടപാടുകളില്‍ ഇടപെട്ടിട്ടുള്ളതെന്നും അന്വേഷണത്തില്‍ വകുപ്പ് നിയമ പ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍.
മൈന്‍ഡ്ട്രീ ഷെയറുകളില്‍ നിന്നുമായി 3200 കോടി രൂപ സിദ്ധാര്‍ത്ഥയ്ക്ക് ലഭിച്ചിരുന്നു.എന്നാല്‍ ആകെ 300 കോടി രൂപയില്‍ 46 കോടി രൂപ മാത്രമാണ് തിരിച്ചടച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതേ തുടര്‍ന്നാണ് ആദായ വകുപ്പ് അന്വേഷണം ആരംഭിച്ചത്.
രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്തില്‍ ആദായ നികുതി വകുപ്പിനെ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. സംരഭകന് എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നെും കമ്പനിയെ ലാഭത്തിലാക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നുമാണ് സിദ്ധാര്‍ത്ഥ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഓഹരി വ്യാപാരം തടസ്സപ്പെടുത്തിയതിനാല്‍ ബിസ്സിനസ്സ് മുന്നോട്ട് കൊണ്ടുപോകാനാകാത്ത നിലയിലാണെന്നു കത്തില്‍ പറഞ്ഞിരുന്നു.
ഓഹരി ഇടപാട് തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഉപാധികള്‍ വച്ച ഇടപാടുകള്‍ക്ക് അനുമതി നല്‍കിയിരുന്നതായും അധികൃതര്‍ വിശദമാക്കുന്നു. 700 കോടി രൂപയാണ് തനിക്ക് കടമുള്ളതെന്ന് കത്തില്‍ അദ്ദേഹം പറയുന്നു.
അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിദ്ധാര്‍ത്ഥയുടെ കത്തിലുള്ളതായ ഒപ്പ് ആദായ വകുപ്പിന്റെ രേഖകളിലുള്ളവയുമായി പൊരുത്തമില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് സിദ്ധാര്‍ത്ഥയെ നേത്രാവതി പുഴയില്‍ കാണാതായത്. ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.തിരച്ചിലിനായി കേരള കോസ്റ്റല്‍ പോലീസും പങ്കെടുക്കുന്നുണ്ട്.