രുചി വര്‍ധക വസ്തുവിലുപരി ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയ്‌ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നാം നിസാരമാക്കി ആഹാരത്തില്‍ നിന്നും എടുത്തു കളയുന്ന കറിവേപ്പിലക്കുണ്ട്. കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാന്‍ കറിവേപ്പിലക്ക് കഴിയും.
2. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും കറിവേപ്പില പതിവാക്കുന്നത് നല്ലതാണ്.
3. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
4. ചര്‍മ്മ രോഗങ്ങള്‍ക്കും കറിവേപ്പില നല്ലതാണ്. കാല്‍പാദം വിണ്ട് കീറുന്നത് തടയാനും കുഴിനഖം ഇല്ലാതാക്കാനും കറിവേപ്പിലയും മഞ്ഞളും അരച്ച് തേയ്‌ക്കുന്നത് നല്ലതാണ്.
5. കറിവേപ്പില ശീലമാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്‌ക്ക് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്‌ക്കും.
6. കറിവേപ്പില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
7. കറിവേപ്പിലയിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് ഘടകം ഡയറിയ പോലുള്ള രോഗങ്ങളെ ചെറുക്കും.
8. കേശ സംരക്ഷണത്തിനും കറിവേപ്പില മികച്ചതാണ്. കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളര്‍ച്ചയ്‌ക്ക് നല്ലതാണ്. മുടിയ്‌ക്ക് കറുപ്പ് നിറം നല്‍കാനും ഇത് സഹായിക്കും.















