ദേജാവു എന്നത് നമ്മള് ജീവിതത്തില്‍ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. ‘ അയ്യോ ഇത് ഞാന്‍ എപ്പോഴോ കണ്ടിട്ടുണ്ടല്ലോ…! ഈ ചോദ്യം നമ്മള് എപ്പോഴെങ്കിലും സ്വയം ചോദിക്കാറുണ്ട് ‘ . ഏതെങ്കിലും ഒരു സംഭവം നമ്മുടെ ജീവിത്തതില്‍ എപ്പോഴെങ്കിലും നടന്നതായി തോന്നുന്ന ഒരു അനുഭവമാണ് ദേജാവു. രണ്ടോ മൂന്നോ മിനിട്ട് മാത്രം ദൈര്‍ഘ്യത്തില്‍ കാണുന്ന ഈ അനുഭവം നമ്മുടെ ജീവിതത്തില്‍ പലപ്പോഴും അനുഭവപ്പെടാറുണ്ട്.
എന്നാല്‍ ഈ അനുഭവത്തെ കൂടുതല്‍ മനസിലാക്കിതരാനായി ഒരുപറ്റം ചെറുപ്പക്കാര്‍ സയന്‍സ് ഫിക്ഷന്‍ ഷോര്‍ട്ട് ഫിലിം ആവിഷ്കരിച്ചിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ടൈംലൂപ് എന്ന ഷോര്‍ട്ട് ഫിലിം.
ഋഷികേശ് പിഎസ് ആണ് ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഋഷന്‍ പി എസ്, എഡിറ്റിങ്ങ് അമര്‍നാഥ്, ഛായാഗ്രഹണം അമല്‍ സുധീര്‍ ,സംഗീതം വൈശാഖ് ബിജോയ്. മാധവ് ശിവ, വിവേക് അനിരുദ്ധ്, ഷാനിഫ് മരാക്കാര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.