Entertainment

ആര്‍ട്ടിക്കിള്‍ 370; കശ്മീരില്‍ സിനിമ ചിത്രീകരണം പ്രതിസന്ധിയില്‍

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടര്‍ന്ന് സിനിമ മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത മാസങ്ങളിലായി ചിത്രീകരിക്കേണ്ട പല സിനിമകളും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം രാജ്യസഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് രാഷ്ട്രപതി ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ 370 സിനിമാ മേഖലയേയും ബാധിച്ചിരിക്കുകയാണ്. സിദ്ധാര്‍ഥ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവ ചരിത്രം പ്രമേയമാകുന്ന ചിത്രം ‘ഷേര്‍ഷ’ യുടെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത് കശ്മീര്‍ താഴ്‌വരയാണ്. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ മാറിയതോടെ സിനിമ ചിത്രീകരണം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നേരത്തെ തയാറാക്കിയ ഷൂട്ടിങ്ങ് ഷെഡ്യൂള്‍ പൂര്‍ണമായും മാറ്റേണ്ടി വരുമെന്നും പല അഭിനേതാക്കളുടേയും തിയതി കിട്ടാന്‍ ഇനി ബുദ്ധിമുട്ടുമെന്നും സിദ്ദാര്‍ഥ കൂട്ടിച്ചേര്‍ത്തു. പ്രധാനമായും സിനിമാ ചിത്രീകരണത്തിന് കശ്മീര്‍ താഴ്‌വരകളും, ബോട്ട് ഹൗസ്, മഞ്ഞ് മലകളും ചുറ്റുപാടുകളുമൊക്കെയാണ് തിരഞ്ഞെടുക്കുന്നത്.

പൂജ ബട്ട്, ആലിയ ബട്ട് മഹേഷ്ഭട്ട്, സഞ്ജയ് ദത്ത് ആദിത്യ റോയ് കപൂര്‍,മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ ഒരുമിക്കുന്ന ‘സടക് ടു’ വിന്റെ ചിത്രീകരണവും മാറ്റി വെച്ചു. അതേസമയം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പേരിടാത്ത തെലുങ്ക് സിനിമയുടെയും ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്.

വെങ്കിടേഷിന്റെ വെങ്കൈ മാമയും, ആഗസ്ത് മാസത്തില്‍ ചിത്രീകരണം നടക്കാനിരിക്കുന്ന തെലുങ്കു ചിത്രങ്ങളുടേയും സ്ഥിതി ഇതു തന്നെയാണ്. ജോണ്‍ അബ്രഹാമിന്റെ റോമിയോ അക്ബര്‍ വാള്‍ട്ടര്‍, അഭിഷേക് ബച്ചന്റെ മാന്‍മര്‍സിയാന്‍, അര്‍ജുന്‍ രാംപാലിന്റെ ഫൈനല്‍ കോള്‍, ഇമ്രാന്‍ ഹാഷ്മിയുടെ വെബ് സിരീസായ ബാര്‍ഡ് ഓഫ് ബ്ലഡ്്, ആലിയ ബട്ടിന്റെ കലങ്ക്, റാസി തുടങ്ങിയ സിനിമകളും പാതിവഴിയില്‍ ചിത്രീകരണം മാറ്റി വച്ചിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് എന്തെങ്കിലും കുഴപ്പമുണ്ടാകുമോയെന്ന സംശയത്തിലാണ് പല സിനിമയും നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് സിനിമ വൃത്തങ്ങളുമായി ബന്ധപ്പെട്ട ഗിരിഷ് ജോഹര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി നല്ല നഷ്ടമുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു

162 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close