ഓൺലൈൻ ബെറ്റിങ് ആപ്പിലെ നിയമവിരുദ്ധ ഐപിഎൽ സംപ്രേഷണം: നടി തമന്നയ്ക്ക് സമൻസയച്ച് സൈബർ സെൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓൺലൈൻ ബെറ്റിങ് ആപ്പിലെ നിയമവിരുദ്ധ ഐപിഎൽ സംപ്രേഷണം: നടി തമന്നയ്‌ക്ക് സമൻസയച്ച് സൈബർ സെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 12:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്‌ക്ക് സമൻസ് അയച്ച് മഹാരാഷ്‌ട്ര സൈബർ സെൽ. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആൻഡ് ബെറ്റിങ് ആപ്ലിക്കേഷന്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേ ആപ്പിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2023 എഡിഷൻ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്.

സമൻസിൽ ഏപ്രിൽ 29 ന് ഹാജരാകാനാണ് നിർദ്ദേശം. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബിഗ്‌ബഡ്ജറ്റ്‌ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമന്ന ബോളിവുഡിലെയും ശ്രദ്ധേയ സാന്നിധ്യമാണ്. നേരത്തെ ഇതേ കേസിൽ ബോളിവുഡ് റാപ്പറും ഗായകനുമായ ബാദ്ഷായെ ചോദ്യം ചെയ്തിരുന്നു. നടൻ സഞ്ജയ് ദത്തിനും ഈ ആഴ്ച സമൻസ് അയച്ചിരുന്നു, എന്നാൽ അദ്ദേഹം സൈബർ സെല്ലിന് മുന്നിൽ ഹാജരാകാൻ സമയം തേടുകയായിരുന്നു. ഇവരെല്ലാം സംപ്രേഷണാവകാശം ഇല്ലാതിരുന്നിട്ടും ഐപിഎൽ കാണാൻ ഫെയർപ്ലേ ആപ്പ് പ്രമോട്ട് ചെയ്തിരുന്നു. ഇത് ഔദ്യോഗിക സംപ്രേഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിനായി ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്സ് (ഐപിആർ) കൈവശമുള്ള വയാകോം18 ന്റെ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബെറ്റിങ് ആപ്പായ ഫെയർപ്ലേ നിയമവിരുദ്ധമായി അവരുടെ പ്ലാറ്റ്‌ഫോമിലൂടെ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോം18 ന് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബോളിവുഡിലെ ബാദ്ഷാ, സഞ്ജയ് ദത്ത്, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങി നിരവധി താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. 2023 ഡിസംബറിൽ ബെറ്റിങ് ആപ്പിലെ ഒരു ജീവനക്കാരനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Tags: IPLsummonsTamannaah BhatiaCyber cell
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies