ഭാര്യയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ തനിക്ക് സാധിച്ചെന്ന് നിര്‍മ്മാതാവും അന്തരിച്ച പ്രശസ്ത സിനിമാ താരം ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് തമിഴ് നടന്‍ അജിത്തിനെ നായകനാക്കി തമിഴില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നത്. ആ സ്വപ്‌നമാണ് ഇപ്പോള്‍ താന്‍ പൂര്‍ത്തിയാക്കിയതെന്നും അതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ബോണി കപൂര്‍ പറഞ്ഞു.
2012-ല്‍ ശ്രീദേവി ഇംഗ്ലിഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് ബോണി കപൂറിനൊപ്പം ഒരു സിനിമ ചെയ്യാമെന്ന് ശ്രീദേവിക്ക് വാക്ക് നല്‍കിയിരുന്നു. അതിന്റെ സാക്ഷാത്ക്കാരമാണ് അജിത്-ബോണി കപൂര്‍ ഒരുമിച്ച നാന്‍കൊണ്ട പാര്‍വെ എന്ന തമിഴ് ചിത്രം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രീമിയര്‍ ഷോ സിംഗപൂരില്‍ വച്ച് നടന്നത്.
പിങ്കിന്റെ തമിഴ് റിമേക്കാണ് നാന്‍കൊണ്ട പാര്‍വെ. ഹിന്ദി സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നാണ് പിങ്ക്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ചു തകര്‍ത്ത റോള്‍ ആണ് നാന്‍കൊണ്ട പാര്‍വെയില്‍ അജിത് ചെയ്തത്.
നീതി ലഭിക്കാതെ പേടിപ്പിക്കുന്ന അനുഭവങ്ങള്‍ മാത്രം മൂന്നു രാവും പകലും വേട്ടയാടുന്ന മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തെ കുറിച്ച് പറയുന്ന സിനിമയാണ് നാന്‍കൊണ്ട പാര്‍വെ. വളരെ ശക്തവും, സാമൂഹിക പ്രാധാന്യവും അര്‍ഹിക്കുന്ന സിനിമയാണ് നാന്‍കൊണ്ട പാര്‍വെ. അജിത്തിന് പുറമെ വിദ്യാബാലന്‍, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, അന്‍ഡ്രിയ, രംഗരാജ് പാണ്ഡെ എന്നിവരാണ് അഭിനേതാക്കള്‍.















